സൈബർ തട്ടിപ്പിന് ഇരയാകുന്നവർക്ക് ഉടൻതന്നെ സാമ്പത്തിക സ്ഥാപനങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് പാർലമെന്ററി പാനലിന്റെ നിർദേശം. ഉപയോക്താക്കളുടെ പണം സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളുടെ തന്നെ സുരക്ഷാ സംവിധാനം കൂടുതൽ കുറ്റമറ്റതാക്കുന്നതിനും ഉടൻ പരിഹാരം അത്യാവശ്യമാണെന്ന് സമിതി വിലയിരുത്തി. ആർബിഐയുടെ നേതൃത്വത്തിൽ എല്ലാ ധനകാര്യസ്ഥാപനങ്ങൾക്കുമായി ഓട്ടമാറ്റിക് കോംപൻസേഷൻ സംവിധാനം തയാറാക്കുന്നതാണ് ഉചിതമെന്നും പാനൽ നിർദേശിച്ചു.