സൈബർ ഇടത്തിലെ കുട്ടികളുടെ സുരക്ഷയ്ക്കായുള്ള പദ്ധതികൾക്കായി മെറ്റയും ബോളിവുഡ് നടി കരിഷ്മ കപൂറും ഒരുമിക്കുന്നു. കഴിഞ്ഞ 3 വർഷത്തിൽ മെറ്റ കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്കായുള്ള 30 സേഫ്റ്റി ടൂളുകളാണു തയാറാക്കിയത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഇതിലുൾപ്പെടുന്നു. മെറ്റ അവതരിപ്പിക്കുന്ന സുരക്ഷാ സംവിധാനങ്ങൾ കരിഷ്മയിലൂടെ ഇന്ത്യ മുഴുവനെത്തുമെന്ന് ഇന്ത്യയിലെ ഇൻസ്റ്റഗ്രാം പബ്ലിക് പോളിസി മേധാവി നടാഷ ജോഗ് പറഞ്ഞു.