സ്ഥാപനങ്ങൾ വിവിധ സേവനങ്ങൾക്കായി ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനായി പുതിയ സീരീസിലുള്ള നമ്പർ വന്നേക്കും.ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) ശുപാർശ കേന്ദ്ര ടെലികോം വകുപ്പ് അംഗീകരിച്ചതായാണ് വിവരം.
നിലവിൽ പരസ്യ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും സമാന നമ്പറുകളാണ് ഉപയോഗിക്കുന്നത്.ഇവ ആളുകളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പരസ്യകോളുകളാണെന്നു കരുതി സേവനങ്ങൾക്കുള്ള കോളുകളും ആളുകൾ സ്വീകരിക്കാത്ത അവസ്ഥയുണ്ട്. നിശ്ചിത നമ്പറിൽ തുടങ്ങുന്ന നമ്പറിലായിരിക്കും ഭാവിയിൽ സേവനങ്ങൾ സംബന്ധിച്ച കോളുകൾ. 10 ഡിജിറ്റ് മൊബൈൽ നമ്പറുകളിൽ നിന്നുള്ള പരസ്യ എസ്എംഎസുകൾ അനുവദിക്കരുതെന്ന് ട്രായ് ടെലികോം കമ്പനികൾക്ക് അടുത്തയിടയ്ക്കു നിർദേശം നൽകിയിരുന്നു.