സൂപ്പർ ഹിറ്റ് ചിത്രം ‘ജെൻ്റിൽമാൻ 2’ വൻ അപ്ഡേറ്റ് എത്തി

മിഴ് സൂപ്പർ ഹിറ്റ് ചിത്രം ജെന്റിൽമാന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ സിനിമയുടെ അണിയറപ്രവർത്തകരെയും അഭിനേതാക്കളെയും കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഒരുവർഷത്തിന് ശേഷം ‘ജെൻ്റിൽമാൻ 2’വിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ സംബന്ധിച്ച വിവരങ്ങളും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓസ്കർ ജേതാവ് എം എം. കീരവാണിയാണ് അപ്ഡേറ്റ് പങ്കുവച്ചിരിക്കുന്നത്. ‘ ആഹാ കല്യാണം’ എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ എ. ഗോകുൽ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. കെ ടി കുഞ്ഞുമോൻ ആണ് ചിത്രം നിർമ്മിക്കുന്നത്. 

സംഗീത സംവിധായകന്‍ കീരവാണി, ഗാനരചയിതാവ് വൈരമുത്തു, കലാ സംവിധായകൻ തോട്ടാധരണി, ക്യാമറാമാൻ അജയൻ വിൻസെന്റ്, എഡിറ്റർ സതീഷ് സൂര്യ, സ്റ്റണ്ട് മാസ്റ്റർ ദിനേശ് കാശി എന്നിങ്ങനെ പ്രഗൽഭരായ സാങ്കേതിക വിദഗ്‌ധർ ഈ സിനിമയ്ക്കായി അണിനിരക്കുന്നുണ്ട്. ജെൻ്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 19 ന് ചെന്നൈയിൽ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *