സിൽവർ ഗേറ്റിലെ’ പ്രശ്നങ്ങൾ; ക്രിപ്റ്റോ കറൻസികളുടെ വില ഇടിയുന്നു

ക്രിപ്റ്റോ മേഖലയില്‍ അമേരിക്കയിലെ പ്രധാന ബാങ്കിങ് സേവനദാതാക്കളായ ‘സിൽവർ ഗേറ്റിലെ’ സാമ്പത്തിക പ്രശ്നങ്ങൾ കൂടി വരുന്നത്  മൂലം  ക്രിപ്റ്റോ കറൻസികളുടെ പതനം പൂർത്തിയാകുമോ എന്ന് ഉറ്റ നോക്കുകയാണ് ലോകം.

ക്രിപ്‌റ്റോ സൗഹൃദ യുഎസ് ബാങ്ക് സിൽവർഗേറ്റ് ക്യാപിറ്റലിലെ പ്രശ്‌നങ്ങൾ കാരണം പ്രധാന ക്രിപ്റ്റോ കറൻസികളുടെയെല്ലാം വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ക്രിപ്‌റ്റോ സ്ഥാപനങ്ങൾക്കിടയിൽ തത്സമയ ഫണ്ട് കൈമാറ്റം സുഗമമാക്കുന്നതിനായി വ്യാപകമായി ഉപയോഗിക്കുന്ന പേയ്‌മെന്റ് നെറ്റ്‌വർക്കാണ് സിൽവർ ഗേറ്റ് നൽകുന്നത്. എന്നാൽ പല ഡിജിറ്റൽ അസറ്റ് എക്‌സ്‌ചേഞ്ചുകളും, സ്റ്റേബിൾകോയിൻ ഇഷ്യൂ ചെയ്യുന്നവരും, ട്രേഡിങ് ഡെസ്‌ക്കുകളും സിൽവർ ഗേറ്റ് വഴിയുള്ള പേയ്‌മെൻറ്റുകൾ ഇപ്പോൾ സ്വീകരിക്കുന്നില്ല. ക്രിപ്റ്റോ എക്സ്ചേഞ്ചായ എഫ് ടി എക്സിന്റെ പാപ്പരത്തത്തെ തുടർന്നാണ് സിൽവർ ഗേറ്റിലും പ്രശ്നങ്ങൾ ഉണ്ടായതെന്നാണ് സൂചന. തകർച്ചക്ക് പുറകെ തകർച്ച വരുന്ന അവസ്ഥയാണ് ക്രിപ്റ്റോകളുടെ ലോകത്തെ ഇപ്പോഴത്തെ വിശേഷം. ഡിജിറ്റൽ ആസ്തികളുടെ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള ബാങ്കുകളിലൊന്നായ സിൽവർ ഗേറ്റിലും കാര്യങ്ങൾ കൈവിട്ട് പോകുന്നതോടെ ക്രിപ്റ്റോ കറൻസികളുടെ നില കൂടുതൽ പരുങ്ങലിലാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *