സിഡ്കോ ടെലികോം സിറ്റി പദ്ധതിയിലെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി. 5.24 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. സിഡ്കോയുടെ മണൽവാരൽ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. തിരുവനന്തപുരം മേനാംകുളം മണൽ വാരൽ അഴിമതിയിൽ 11 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കണ്ടെത്തിയിരുന്നു. കേസിൽ സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ഇഡി ചോദ്യം ചെയ്തിരുന്നു . എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്നാണ് വിവരം.
നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ് സജി ബഷീർ. ഇയാൾക്കെതിരെ 15 വിജിലൻസ് കേസുകളിൽ അന്വേഷണം നടക്കുന്നുണ്ട്. മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനുമതിയുള്ളതിലേറെ മണൽ കടത്തിയ കേസ്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട്, സിഡ്‌കോയിലെയും കെഎസ്‌ഐഇയിലെയും അനധികൃത നിയമനങ്ങള്‍, കടവന്ത്രയിലെ ഭൂമികൈമാറ്റം, സര്‍ക്കാര്‍ ഭൂമി സ്വന്തം പേരില്‍ മാറ്റിയത് തുടങ്ങി നിരവധി കേസുകളാണ് സജി ബഷീറിനെതിരെയുള്ളത്. ആരോപണങ്ങളെ തുടർന്ന് ഇയാളെ സർക്കാർ പുറത്താക്കിയിരുന്നു