റിസർവ് ബാങ്കിന്റെ മാനദണ്ഡ പ്രകാരം എല്ലാ കരുതലുകളും വച്ച ശേഷം 2022–23 ലെ സാമ്പത്തിക വർഷ റിപ്പോർട്ട് പ്രകാരം കേരള ബാങ്ക് ലാഭത്തിലാണെന്ന് കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ജോർട്ടി എം.ചാക്കോ അറിയിച്ചു.
നബാർഡ് പരിശോധന എല്ലാ വർഷവും ബാങ്കിൽ നടക്കുന്നതാണ്. എന്നാൽ ആദ്യമായാണ് കുടിശിക അല്ലാത്ത വായ്പകൾക്കു പോലും കരുതൽ ധനം ഉൾപ്പെടുത്തണമെന്ന നിർദേശം മുന്നോട്ടുവയ്ക്കുന്നതെന്നും ഇതിൽ നബാർഡിന്റെ നിർദേശങ്ങൾ പരിഗണിച്ച് നടപടികൾ എടുക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ വിശദീകരിച്ചു.