സഹകരണ ബാങ്കുകളുടെ ലാഭകരമല്ലാത്ത ശാഖകൾ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം -ആർബിഐ

ജില്ലാ സഹകരണ ബാങ്കുകൾക്ക് അവയുടെ ലാഭകരമല്ലാത്ത ശാഖകൾ റിസർവ് ബാങ്കിന്റെ മുൻകൂർ അനുമതിയില്ലാതെ പൂട്ടാം. ഇക്കാര്യത്തിൽ ആർബിഐ വ്യക്തത വരുത്തി വിജ്ഞാപനം ഇറക്കി.

ബാങ്കിന്റെ ഡയറക്ടർ ബോർഡിന് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം. ഇതുസംബന്ധിച്ച വിവരങ്ങൾ ബോർഡ് യോഗത്തിന്റെ മിനിറ്റ്സിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അതത് സംസ്ഥാനങ്ങളിലെ സഹകരണ റജിസ്ട്രാറുടെ അംഗീകാരം തേടണം. ശാഖ പൂട്ടുന്നതിന് 2 മാസം മുൻപ് നിലവിലുള്ള നിക്ഷേപകർക്ക് അറിയിക്കുകയും പ്രാദേശിക പത്രങ്ങളിൽ അറിയിപ്പ് പ്രസിദ്ധീകരിക്കുകയും വേണം.
ഒരു നിശ്ചിത ഗ്രാമത്തിനുള്ളിലോ നഗരത്തിനുള്ളിലോ ശാഖകൾ മാറ്റിസ്ഥാപിക്കുന്നതിന് അനുമതി വേണമെന്ന് ആർബിഐ വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ പേര് മാറ്റുന്നതിന് ആർബിഐയുടെ എതിർപ്പില്ലാ രേഖ (എൻഒസി) അനിവാര്യമാണെന്നും സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *