സഹകരണ മേഖലയിലേക്ക് ഒരു വീട്ടിൽ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന നിക്ഷേപ സമാഹരണ ക്യാംപെയ്ൻ 10ന് തുടങ്ങി അടുത്ത മാസം 10 വരെ നടക്കും. 9000 കോടി രൂപയാണ് ക്യാംപെയ്നിലൂടെ ലക്ഷ്യമിടുന്നത്. പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ 7,250 കോടി, കേരള ബാങ്ക് വഴി 1,750 കോടി, സംസ്ഥാന സഹകരണ കാർഷികവികസന ബാങ്കിലൂടെ 150 കോടി എന്നിങ്ങനെയാണ് ലക്ഷ്യം.
നിക്ഷേപത്തിന്റെ 30 % വരെ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിർദേശം. മലപ്പുറത്തുനിന്നാണ് കൂടുതൽ നിക്ഷേപം ലക്ഷ്യമിടുന്നത്; 900 കോടി രൂപ. 800 കോടി നിശ്ചയിച്ച കോഴിക്കോടാണ് രണ്ടാമത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സഹകരണ മേഖലയിൽ ഇതിനു മുൻപ് പലിശനിരക്കിൽ മാറ്റം വരുത്തിയത്. ദേശസാൽകൃത ബാങ്കുകളിലെക്കാളും ഇതര ബാങ്കുകളിലെക്കാളും കൂടുതൽ പലിശ ലഭ്യമാകുന്ന രീതിയിലാണ് വർധന. നിക്ഷേപത്തിന്റെ 30 % വരെ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം എന്ന് നിർദേശം നൽകിയിട്ടുണ്ട്.