സസ്യ എണ്ണ ഇറക്കുമതി – അനുമതി ഒരു വർഷം കൂടി നീട്ടി

വിലക്കയറ്റം തടയാനായി റിഫൈൻഡ് സൂര്യകാന്തി എണ്ണ, സോയ എണ്ണ, പാമോയിൽ എന്നിവ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതി ഒരു വർഷം കൂടി നീട്ടി.ഇക്കഴിഞ്ഞ ജൂണിലാണ് ഇറക്കുമതി തീരുവ 5% കുറച്ചത്.

2024 മാർച്ച് 31 വരെയാണ് ഈ നിരക്ക് നിശ്ചയിച്ചിരുന്നത്. ഇതാണ് ഒരു വർഷത്തേക്ക് നീട്ടിയത്. 17.5 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് 12.5 ശതമാനമായി കുറച്ചത്.ഇന്ത്യയ്ക്ക് ആവശ്യമുള്ള സസ്യ എണ്ണയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *