സല്‍മാൻ ഖാൻ നായകനായ പുതിയ ചിത്രമാണ് ടൈഗര്‍ 3.സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. ടൈഗര്‍ 3 ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്
ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചു.ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി.
ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.