സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍കുന്ന നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഉറപ്പുള്ള നേട്ടം നിക്ഷേപകന് പദ്ധതി വാഗ്ദാനം ചെയ്യുന്നു. സര്‍ക്കാരിന്റെ പദ്ധതിയായതിനാല്‍ ബാങ്ക് നിക്ഷേപത്തേക്കാള്‍ സുരക്ഷയുമുണ്ട്. നിക്ഷേപവും അതിലെ ആദായവും ഉറപ്പായും ലഭിക്കും.
പലിശ ലഘു സമ്പാദ്യ പദ്ധതികളിലെ ജനപ്രിയ നിക്ഷേപ സ്‌കീമായ പിപിഎഫിന് നിലവില്‍ നല്‍കുന്ന വാര്‍ഷിക പലിശ 7.10ശതമാനമാണ്. മൂന്നു വര്‍ഷത്തിലൊരിക്കലാണ് പലിശ നിരക്ക്പ രിഷ്‌കരിക്കുക. പിപിഎഫിന്റെ നിക്ഷേപ കാലയളവ് 15 വര്‍ഷമാണ്. എങ്കിലും അഞ്ചുവര്‍ഷം വീതം കാലയളവ് നീട്ടാന്‍ അനുവദിക്കും. 15 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഞ്ചു വര്‍ഷംകൂടി നീട്ടുന്നതിന് ഫോം 16 എച്ച് പൂരിപ്പിച്ച് നല്‍കണം. അഞ്ചു വര്‍ഷംകൂടി പൂര്‍ത്തിയായാല്‍ വീണ്ടും നീട്ടണമെങ്കില്‍ 20-ാംവര്‍ഷത്തില്‍ അതേ ഫോംതന്നെ വീണ്ടും നല്‍കേണ്ടതുണ്ട്. അതായത് 35 വര്‍ഷത്തേയ്ക്ക് നിക്ഷേപിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ അക്കൗണ്ട് തുറന്നതിന്റെ 15,20,25,30 വര്‍ഷങ്ങള്‍ പൂര്‍ത്തിയായാല്‍ നിശ്ചിത ഫോം പൂരിപ്പിച്ച് നല്‍കണം.
ഓരോവര്‍ഷവും 1.50 ലക്ഷം രൂപവരെയുളള നിക്ഷേപത്തിന് സാമ്പത്തിക വര്‍ഷം 80സി പ്രകാരം നികുതിയിളവ് ലഭിക്കും. അതുപോലതെന്നെ കാലാധിയെത്തിയശേഷം നിക്ഷേപംതിരിച്ചെടുക്കുമ്പോള്‍ ഒരു രൂപപോലും ആദായ നികുതി നല്‍കേണ്ടതുമില്ല. 80സി പ്രകാരം ലാഭിക്കുന്ന നികുതികൂടി ഓരോ വര്‍ഷവും നിക്ഷേപിച്ചാല്‍ മൊത്തം ലഭിക്കുന്ന നേട്ടം ഇനിയും കൂട്ടാം.
എസ്‌ഐപി പോലുള്ള നിക്ഷേപങ്ങള്‍ക്കൊപ്പം പിപിഎഫിലെ നിക്ഷേപവും പരിഗണിക്കാം.