സമ്മർടൗൺ കഫേ എന്ന പുതിയ റസ്റ്ററന്റുമായി നടി നമിത പ്രമോദ്.

ഒരു വലിയ പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് നമിത ഈയിടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഇതോടെ നമിത പ്രമോദ് ഉടൻ വിവാഹിതയാകുന്നു എന്ന തരത്തിലുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു.സമ്മർടൗൺ കഫേ എന്ന് പേരിട്ടിരിക്കുന്ന ഷോപ്പിന്റെ അനൗൺസ്മെന്റ് വിഡിയോ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

എന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന ഘട്ടം. സമ്മർലൈഫ് കഫേ നിങ്ങളുടെ പ്രിയപ്പെട്ട നഗരമായ കൊച്ചിയിൽ (പനമ്പിള്ളി നഗർ) ഉടൻ തുറക്കും. നിങ്ങൾക്കെല്ലാവർക്കും സേവനം നൽകാൻ ഞങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തുക’’ എന്ന കുറിപ്പോടെയാണ് പുതിയ റസ്റ്ററന്റിന്റെ വിഡിയോ പ്രമോഷനുമായി നമിത സോഷ്യൽ മീഡിയയിൽ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *