ഗ്രാമീണ ഇന്ത്യക്കാർക്കായി പോസ്റ്റ് ഓഫീസ് ആരംഭിച്ചൊരു പോളിസിയാണ് പോസ്റ്റ് ഓഫീസ് ഗ്രാം സുരക്ഷ യോജന. റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷൂറൻസിന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ പദ്ധതികളായതിനാൽ നിക്ഷേപകർക്ക് സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട. സമ്പാദ്യത്തൊടൊപ്പം ഇൻഷുറൻസ് പരിരക്ഷകൂടി ഉറപ്പുവരുത്തുന്ന നിക്ഷേപപദ്ധതിയാണിത്.
ഗ്രാം സുരക്ഷ സ്‌കീമിൽ അംഗമായാൽ ജീവിതകാലം മുഴുവൻ ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഒരു ഹോൾ ലൈഫ് അഷ്വറൻസ് പോളിസിയാണിത്. പദ്ധതിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്. 55 വയസ്സുവരെ പദ്ധതിയിൽ അംഗമാകാം. പോളിസിയുടെ കുറഞ്ഞ സം അഷ്വേർഡ് തുക 10000 രൂപയാണ്. 10 ലക്ഷം രൂപയാണ് പരമാവധി സംഅഷ്വേർഡ് തുക
നാല് വർഷം പൂർത്തിയായാൽ ഗ്രാം സുരക്ഷാ യോജനയിൽ നിന്ന് വായ്പ ലഭിക്കും. പോളിസി ഉടമയ്ക്ക് മൂന്ന് വർഷത്തിന് ശേഷം പോളിസി സറണ്ടർ ചെയ്യാം. നേരത്തെ സറണ്ടർ ചെയ്താൽ ആനുകൂല്യങ്ങൾ ലഭിക്കില്ല. അഞ്ച് വർഷത്തിന് മുൻപ് പദ്ധതി അവസാനിപ്പിച്ചാൽ ബോണസ് ലഭിക്കില്ല. മാസത്തിലോ, മൂന്ന് മാസത്തിലൊരിക്കലോ, അർധ വർഷത്തിലോ, വർഷത്തിലോ പ്രീമിയം അടയ്ക്കാവുന്നതാണ്.