സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ ഇലോൺ മസ്ക് സ്വന്തമാക്കുമെന്ന് ഉറപ്പായതോടെ ട്വിറ്റർ ഓഹരികളിലെ ഇടപാടുകൾ ഇന്ന് സസ്പെൻഡ് ചെയ്യുമെന്ന് ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് അറിയിച്ചു.
4400 കോടി ഡോളറിന് ട്വിറ്റർ ഓഹരികൾ വാങ്ങാനുള്ള മസ്കിന്റെ വാഗ്ദാനത്തിൽ ഇടപാട് പൂർത്തിയാക്കാൻ കോടതി അനുവദിച്ചിട്ടുള്ള സമയം ഇന്ന് തീരുകയാണ്. ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ആസ്ഥാനം ബുധനാഴ്ച സന്ദർശിച്ച മസ്ക് താൻ കമ്പനിയുടെ ഉടമയാകുമെന്ന് സൂചിപ്പിച്ചിരുന്നു. 54.20 ഡോളറിന് ട്വിറ്റർ ഓഹരികൾ വാങ്ങുമെന്നാണ് മസ്കിന്റെ വാഗ്ദാനം.ട്വിറ്റർ ഓഹരി വില ഇന്നലെ 1% ഉയർന്ന 53.94 എത്തി.