സപ്ലൈകോയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ ഇനി ബാർകോഡ് സ്കാനിങ് സംവിധാനം

സപ്ലൈകോയിൽ നിന്നു സബ്സിഡി സാധനങ്ങൾ വാങ്ങുമ്പോൾ റേഷൻ കാർഡ് നമ്പർ രേഖപ്പെടുത്തുന്നതിനു പകരം ഇനി ബാർകോഡ് സ്കാനിങ് സംവിധാനം. ഇതു സംബന്ധിച്ച് ഹൈപ്പർമാർക്കറ്റ്, പീപ്പിൾസ് ബസാർ ഔട്‌ലെറ്റ് മാനേജർമാർക്കു സപ്ലൈകോ നിർദേശം നൽകി. ബാർകോഡ് സ്കാനർ ഉപയോഗിച്ചു കാർഡ് നമ്പർ എന്റർ ചെയ്യുമ്പോൾ തെറ്റുകൾ വരാനുള്ള സാധ്യത കുറയുമെന്നതാണു നേട്ടം. 

സപ്ലൈകോ ഔട്‌ലെറ്റുകളിൽ നിന്ന് സബ്സിഡി സാധനങ്ങൾ വാങ്ങുന്നതിന് റേഷൻ കാർഡോ മൊബൈൽ ഫോണിലെ ഡിജിലോക്കറിൽ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റൽ റേഷൻ കാർഡോ ഹാജരാക്കണം. ഉപഭോക്താക്കളുടെ സമ്മതമില്ലാതെ റേഷൻ കാർഡ് നമ്പർ എന്റർ ചെയ്തു സബ്സിഡി ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ചു പരാതികൾ ഉയർന്ന സാഹചര്യത്തിലാണു പുതിയ നിർദേശം. സൂപ്പർ മാർക്കറ്റുകളിലും മാവേലി സൂപ്പർ സ്റ്റോറുകളിലും ഈ സംവിധാനം വൈകാതെ നടപ്പാക്കും.

Leave a Reply

Your email address will not be published. Required fields are marked *