സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപ വർദ്ധിച്ചു. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1320 രൂപയാണ് ഉയർന്നത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45280 രൂപയാണ്.
സുരക്ഷിത നിക്ഷേപമായി സ്വർണത്തിന്റെ കാണുന്നതോടെ യുദ്ധ സാഹചര്യങ്ങളിൽ സ്വർണത്തിന്റെ ഡിമാൻഡ് കൂടുന്നതാണ് കാരണം. മെയ് 5 നാണു മുൻപ് സ്വർണവില ഏറ്റവും ഉയർത്തിലെത്തിയത് 45760 രൂപയായിരുന്നു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5660 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4698 രൂപയുമാണ്.
വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 79 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.