സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന രണ്ട് ദിവസം ഒരേ നിരക്കിൽ തുടർന്ന ശേഷമാണ് ഇന്ന് വില വർധിച്ചത്.രാജ്യാന്തര വിപണിയിൽ അമേരിക്കൻ ബോണ്ട് യീൽഡ് വീഴ്ച ഇന്നലെ രാജ്യാന്തര സ്വർണ വിലയെ വീണ്ടും 2000 ഡോളറിന് മുകളിലെത്തിച്ചു.
ഗ്രാമിന് 80 രൂപയും പവന് 640 രൂപയും വർധിച്ച് ഗ്രാമിന് 5650 രൂപയിലും പവന് 45,200 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 5,570 രൂപയിലും പവന് 44,560 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.