സംസ്ഥാനത്ത് വീണ്ടും ഉയർന്ന് സ്വർണവില. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,800 രൂപയിലും പവന് 46,400 രൂപയിലുമാണ് ഇന്ന് വ്യാപാരം നടന്നത്.
ഗ്രാമിന് 10 രൂപയും പവന് 80 രൂപയും തിങ്കളാഴ്ച വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയർന്നു.