സംസ്ഥാനത്ത് ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചു ക്യാംപസ് വ്യവസായ പാർക്കുകൾക്ക് അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

അക്കാദമിക പ്രവർത്തനത്തിന് ആവശ്യമുള്ളതിനെക്കാൾ അഞ്ചേക്കർ ഭൂമിയെങ്കിലും അധികമായി കൈവശമുള്ള സ്ഥാപനങ്ങൾക്കും സർവകലാശാലകൾക്കും പാർക്ക് തുടങ്ങാം. രണ്ടേക്കറിനും അഞ്ചേക്കറിനും ഇടയിലാണ് അധിക ഭൂമിയെങ്കിൽ ബഹുനില വ്യവസായ യൂണിറ്റായ സ്റ്റാൻഡേഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കാം. അടിസ്ഥാന സൗകര്യമൊരുക്കാൻ ഒന്നരക്കോടി രൂപ വീതം ഓരോ സ്ഥാപനത്തിനും സർക്കാർ വ്യവസായ ഇൻസെന്റീവ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *