രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്.