സംസ്ഥാനത്ത് ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും; വനസഞ്ചാരനിയന്ത്രണങ്ങൾ കർശനമാക്കും

സംസ്ഥാനത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ഏകോപിപ്പിക്കാനായി ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കും. വനത്തിനുള്ളിൽ സഞ്ചാരികളുടെ പ്രവേശനത്തിനും സഞ്ചാര പരിധിക്കും നിയന്ത്രണങ്ങൾ കർശനമാക്കും. വന സഞ്ചാരികളിൽ നിന്നു പരിസ്ഥിതി സംരക്ഷണത്തിന് ഫീസ് ഈടാക്കും. ഇതുപയോഗിച്ച് ഇക്കോ ഡവലപ്മെന്റ് ഫണ്ട് രൂപീകരിക്കും. വനയാത്രയ്ക്കും ട്രെക്കിങ്ങിനും പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കും. വനയാത്രികർക്ക് ഇൻഷുറൻസും പ്രവേശനത്തിനും ട്രെക്കിങ്ങിനും ഏകീകൃത ഫീസും നടപ്പാക്കും.

വനംമന്ത്രി ചെയർമാനും വനം സെക്രട്ടറി വൈസ് ചെയർമാനുമായി 17 അംഗ ഇക്കോ ടൂറിസം ഡവലപ്മെന്റ് അതോറിറ്റി രൂപീകരിക്കാനാണ് ഇക്കോ ടൂറിസം കരടു ബില്ലിൽ ശുപാർശ. വനം വകുപ്പ് തയാറാക്കിയ കരടു ബിൽ, സർക്കാർ നിയോഗിച്ച മൂന്നംഗ സമിതിക്കു പരിശോധനയ്ക്കായി കൈമാറി. നിയമസഭാ സമിതി ശുപാർശ ചെയ്ത ഇക്കോ ടൂറിസം ഡയറക്ടറേറ്റും അതോറിറ്റിയിൽ ഉൾപ്പെടുത്തും.

വനംവകുപ്പിനു കീഴിൽ നിലവിൽ 65 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണുള്ളത്. ഇത് 100 ആക്കും.

Leave a Reply

Your email address will not be published. Required fields are marked *