സംസ്ഥാനത്ത് ആദ്യമായി മുട്ടയുടെ ചില്ലറവില ഏഴു രൂപ കടന്നു. മൊത്തവില 6.20 രൂപയുമായി.
ഗുണമേന്മ അനുസരിച്ചു തരംതിരിച്ചാണു കയറ്റുമതി. 45 ഗ്രാം ഉള്ളവയാണു കയറ്റുമതിക്ക് ഏറ്റവും അനുയോജ്യം. ശ്രീലങ്ക, മാലദ്വീപ്, ഖത്തർ എന്നിവിടങ്ങളിലേക്കാണു കൂടുതലായും കയറ്റുമതി ചെയ്യുന്നത്. 45 ഗ്രാമിൽ താഴെയുള്ള മുട്ടകളാണു സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിതരണം ചെയ്യുന്നത്. 50 ഗ്രാമിനു മുകളിലുള്ള മുട്ടകളാണു കൂടുതലായി റീട്ടെയ്‌ൽ വിപണിയിലെത്തുന്നത്.
7 രൂപവരെ വിലയുള്ള ഇന്ത്യൻ മുട്ട ശ്രീലങ്കയിൽ എത്തുമ്പോൾ വില 14 രൂപയാകും. ഫിഫ ലോകകപ്പ് സമയത്തു ലഭ്യത കുറഞ്ഞതു മുതൽ ഇന്ത്യൻ മുട്ട ഖത്തറിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. മുട്ടയുൽപാദനത്തിൽ ലോകത്തു മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഇത്തവണ ഉൽപാദനത്തിൽ കുറവില്ലെന്നാണു സൂചന.