സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5175 രൂപയും പവന് 41,400 രൂപയുമാണ് ഇന്ന്.
വ്യാഴാഴ്ച സ്വർണവില ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. മാർച്ച് ഒന്നാം തീയതിയും ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വര്‍ധിച്ചിരുന്നു. മൂന്നു ദിവസത്തിനിടെ പവന് 240 രൂപയാണ് വർധിച്ചിത്. ഫെബ്രുവരിയിൽ പൊതുവേ ഇടിഞ്ഞു നിന്ന സ്വർണവില മാർച്ചിൽ മുന്നേറ്റ ട്രെൻഡ് തിരിച്ചുപിടിച്ചിരിക്കുകയാണ്.