സംസ്ഥാനത്ത് ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 6,670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം. കഴിഞ്ഞ ശനിയാഴ്ച ഗ്രാമിന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും കൂടിയിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
വെള്ളി വില ഇന്നും ഗ്രാമിന് ഒരു രൂപ ഉയർന്ന് 91 രൂപയായി.