സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശിക പൂര്‍ണ്ണമായും ഇന്ന് തന്നെ നല്‍കുകയാണെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. അതേസമയം, നഷ്ടപരിഹാര ഫണ്ടില്‍ ഇപ്പോള്‍ ഈ തുക നല്കാൻ ഇല്ല. അതിനാൽ തന്നെ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
ശർക്കര പാനി, പെൻസിൽ ഷാർപ്പനറുകൾ, ചില ട്രാക്കിംഗ് ഉപകരണങ്ങൾ എന്നിവയുടെ ചരക്ക് സേവന നികുതി കുറച്ചു. ദില്ലിയിൽ കേന്ദ്ര ധനമന്ത്രി നടത്തിയ 49-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
നേരത്തെ 18 ശതമാനമായിരുന്ന ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. പെന്‍സില്‍ ഷാര്‍പ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തില്‍ നിന്ന് ആറ് ശതമാനം കുറച്ച് 12 ശതമാനമാക്കി. ചില ട്രാക്കിങ് ഉപകരങ്ങളുടെ 18 ശതമാനമുണ്ടായിരുന്ന ജിഎസ്ടിയും ഒഴിവാക്കി.