സംരംഭക വർഷം: നാല് ശതമാനം പലിശ നിരക്ക് പദ്ധതി

സംരംഭക വർഷാചരണത്തിന്റെ ഭാഗമായി സംരംഭകർക്ക് നാല് ശതമാനം പലിശക്ക് വായ്പ നൽകുന്ന പദ്ധതി നടപ്പ് സാമ്പത്തിക വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വ്യവസായ വകുപ്പ് ലക്ഷ്യമിടുന്നത്.പുതിയ സംരംഭങ്ങൾക്ക് 4 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായുള്ള കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലുള്ള വായ്പാ പദ്ധതിക്കാണ്  തുടക്കം കുറിക്കുന്നത്.

 കുറഞ്ഞ നിരക്കിൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യതക്ക് സർക്കാർ പലിശ ഇളവ് നൽകും. പ്രത്യേക വായ്പാ പദ്ധതി, സംരംഭക വർഷാചരണം ലക്ഷ്യം നേടുന്നതിന് ഏറെ സഹായകരമാവുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ബാങ്ക് മേധാവികളുടെ യോഗത്തിനു ശേഷമാണ് നേരത്തെ ഇക്കാര്യത്തിൽ നിർണായക തീരുമാനമുണ്ടായത്. കുറഞ്ഞ നിരക്കിൽ ബാങ്കുകൾ വായ്പ നൽകുമ്പോൾ ഉണ്ടാകുന്ന അധിക ബാധ്യതക്ക് സർക്കാർ പലിശ ഇളവ് നൽകാമെന്ന തീരുമാനത്തിന് ബാങ്കുകൾ പിന്തുണ പ്രഖ്യാപിച്ചു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പ് നിയമിച്ച  ഇന്റേണുകൾക്ക് ജില്ലാ തലത്തിൽ പരിശീലനം നൽകുമെന്നും വായ്പാ പദ്ധതി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് പരിശീലനം നടത്തുമെന്നും വ്യവസായ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

  • 10 ലക്ഷം രൂപ വലരയുള്ള ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് collatoral security ഒന്നുമില്ലാലതയാണ് വായ്പ അനുവദിക്കുന്നത്.
  •  ഗുണഭോക്താക്കൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അവർക്ക് ഇഷ്ടമുള്ള ബാങ്ക് തിരഞ്ഞെടുക്കാവന്നതാണ്.
  • 5 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ വേണ്ട രേഖകൾ കൊടുത്തതിനു ശേഷം 15 ദിവസത്തിലും 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ 30 ദിവസത്തിലും തീരുമാനം എടുക്കുന്നതാണ്.
  • Udyam Registration ചെയ്തിട്ടുള്ള ഗുണഭോക്താക്കൾക്ക് മുദ്രാ ലോണ്‍ പലിശ നിരക്കിലാണ് 10 ലക്ഷം രൂപ വലരയുള്ള വായ്പകൾ ലഭ്യമാക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *