ഷെയ്ൻ നിഗം–മഹിമ നമ്പ്യാർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ലിറ്റിൽ ഹാർട്സ്’ ജൂൺ ഏഴിന് തിയറ്ററുകളിൽ. സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്
സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നു. സാന്ദ്ര തോമസ് പ്രൊഡക്‌ഷന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്.മലയാള സിനിമയിൽ നിർമാണം, അഭിനയം എന്നീ മേഖലകളിൽ തന്റേതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും ‘ലിറ്റിൽ ഹാർട്സി’ന് പ്രതീകളേറെ. എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്.