ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി NHIL

ബെംഗളൂരു ആസ്ഥാനമായുള്ള ഹോസ്പിറ്റൽ ശൃംഖലയായ നാരായണ ഹെൽത്തിൻ്റെ പുതിയ സംരംഭമായ നാരായണ ഹെൽത്ത് ഇൻഷുറൻസ് ലിമിറ്റഡ് (NHIL) ആദ്യത്തെ ഇൻഷുറൻസ് ഉൽപ്പന്നമായ ‘അദിതി’ പ്രഖ്യാപിച്ചു. ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപയും മറ്റ് ചികിത്സകൾക്കായി 5 ലക്ഷം രൂപയും കവറേജ്‌ നൽകും. നാരായണ ഹെൽത്ത് നെറ്റ്‌വർക്ക് ആശുപത്രികളിൽ മാത്രമായിരിക്കും സേവനങ്ങൾ നൽകുക.

മിതമായ നിരക്കിൽ സമഗ്രമായ കവറേജ് വാഗ്‌ദാനം ചെയ്യുക എന്നതാണ് ഈ ഇൻഷുറൻസിന്റെ ലക്‌ഷ്യം. ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഇന്ത്യയിൽ പൊതുവെ കൂടുതലായതിനാൽ സാധാരണക്കാർക്കും താങ്ങാവുന്ന നിരക്കിൽ ഇൻഷുറൻസ് നൽകാനാണ് ‘അദിതി’ ശ്രമിക്കുന്നത്. ഈ ഇൻഷുറൻസിന് ഒരു വർഷം 10,000 രൂപ പ്രീമിയം നൽകിയാൽ മതി എന്നുള്ളത് സാധാരണക്കാരുടെ പോക്കറ്റ് കീറാതെ നോക്കും. നാരായണ ഹെൽത്തിന് ഇന്ത്യയിലുടനീളം 21 ആശുപത്രി ശൃംഖലകളും നിരവധി ക്ലിനിക്കുകളും ഉണ്ട്. ബെംഗളൂരുവിൽ 7 ആശുപത്രികളും 3 ക്ലിനിക്കുകളും ഉണ്ട്.

തൊഴിലാളി വർഗത്തെയും പാവപ്പെട്ട ജനങ്ങളും ഈ ഇൻഷുറൻസിലൂടെ ശാക്തീകരിക്കാനാണ് ഈ ഇൻഷുറൻസ് ശ്രമിക്കുന്നത് എന്ന് നാരായണ ഹെൽത്ത് ആൻഡ് നാരായണ ഹെൽത്ത് ഇൻഷുറൻസ് ചെയർമാൻ ഡോ.ദേവി ഷെട്ടി പറഞ്ഞു.“ഇന്ത്യയിൽ പ്രതിവർഷം 70 ദശലക്ഷം ശസ്ത്രക്രിയകൾ നടത്തേണ്ടതുണ്ട്, എന്നാൽ 20 ദശലക്ഷം മാത്രമാണ് നടത്തുന്നത്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം ബാക്കിയുള്ള 50 ദശലക്ഷവും നടപ്പാക്കപ്പെടുന്നില്ല”, അദ്ദേഹം പറഞ്ഞു. പൈലറ്റ് പദ്ധതിയായ അദിതി ആദ്യം മൈസൂരുവിലും ബെംഗളൂരുവിലും പിന്നീട് കൊൽക്കത്തയിലും ഡൽഹിയിലും നടപ്പിലാക്കും . ഹൃദയം, വൃക്ക, ശ്വാസകോശം മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ശസ്ത്രക്രിയകൾക്ക് ഒരു കോടി രൂപ വരെയും മെഡിക്കൽ ചികിത്സകൾക്കായി 5 ലക്ഷം രൂപ വരെയും അദിതി കവറേജ് നൽകും

Leave a Reply

Your email address will not be published. Required fields are marked *