വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടം. മൂന്നാമത്തെ ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്. നിഫ്റ്റി 18,200ന് താഴെയെത്തി. സെന്‍സെക്‌സ് 518.64 പോയന്റ് താഴ്ന്ന് 61,144.84ലിലും നിഫ്റ്റി 147.70 പോയന്റ് നഷ്ടത്തില്‍ 18,160ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1462 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2014 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികള്‍ക്ക് മാറ്റമില്ല.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ കഴിഞ്ഞ നയയോഗത്തിന്റെ തീരുമാനങ്ങള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്.