ദിനംപ്രതി കോടികളുടെ യുപിഐ ഇടപാടുകൾ രാജ്യത്ത് നടക്കുന്നുമുണ്ട്. എന്നാൽ ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം 2022-23 കാലയളവിൽ രാജ്യത്ത് 95,000-ത്തിലധികം യുപിഐ തട്ടിപ്പ് കേസുകൾ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
വ്യാജ സന്ദേശങ്ങളും വ്യാജ ലിങ്കുകളും അയച്ചുള്ള തട്ടിപ്പുകൾ നിരവധിയാണ്. നിങ്ങളുടെ ഫോണിലെത്തുന്ന എസ്.എം.എസുകളിലെ ലിങ്കുകള്‍ തുറക്കുമ്പോള്‍ ഫോണിലെ യു.പി.ഐ ആപ്പിലേക്കെത്തുകയും. ഓട്ടോ-ഡെബിറ്റ്ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പോയാൽ അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയും ചെയ്യും.
ക്യു.ആര്‍ കോഡില്‍ തിരിമറി നടത്തി യു.പി.ഐ വഴി പണംതട്ടുന്ന സംഭവങ്ങളും നിരവധിയാണ്ക്യുആർ കോഡ് ഉപയോഗിച്ച് പണം അയക്കുമെന്ന് തട്ടിപ്പുകാർ ആളുകളോട് പറയുകയും, എന്നാൽ ഇരയായ വ്യക്തി ക്യു ആർ കോഡ് സ്കാൻ ചെയ്യുമ്പോൾ, യുപിഐ പിൻ നൽകാൻ ആവശ്യപ്പെടും. പിൻ നൽകിയാലുടൻ, തട്ടിപ്പുകാരന്റെ അക്കൗണ്ടിന് പകരം ഇരയുടെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്യും.
തട്ടിപ്പുകാർ ഉപയോഗിക്കുന്ന മറ്റൊരു രീതിയാണ് ഇരയുടെ യുപിഐ അക്കൗണ്ടിലേക്ക് പണം അയച്ച്, കൈമാറ്റം തെറ്റായിപ്പോയി എന്ന് പറഞ്ഞ് ഫോണിലേക്ക് കോൾ വരിക എന്നത്. അത്തരം സന്ദർഭങ്ങളിൽ, തട്ടിപ്പുകാർ ഇരയെ അടിയന്തിരമായി വിളിച്ച് അവരുടെ പണം തിരികെ നൽകാൻ ആവശ്യപ്പെടുന്നു. റീഫണ്ട് പ്രക്രിയ ആരംഭിക്കുന്നതിന് ഇരയ്ക്ക് അവർ ഒരു യുപിഐ ലിങ്ക് നൽകും. ലിങ്കിൽ ക്ലിക്ക് ചെയ്തയുടനെ, ഇര അറിയാതെ തന്നെ അവരുടെ ഫോണിലേക്കോ ഡിജിറ്റൽ വാലറ്റിലേക്കോ ബാങ്ക് അക്കൗണ്ടിലേക്കോ ആക്‌സസ് അനുവദിക്കുകയും, തട്ടിപ്പുകാരനെ പണം തട്ടിയെടുക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
ആരെങ്കിലും നിങ്ങൾക്ക് അബദ്ധത്തിൽ പണം അയച്ചതായി അവകാശപ്പെടുകയാണെങ്കിൽ, അവർ നൽകുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.അപ്രതീക്ഷിത പണമിടപാടുകളിൽ സംശയം പ്രകടിപ്പിക്കുക. നിങ്ങളുടെ യുപിഐ പിൻ ആരുമായും പങ്കിടരുത്. സ്വന്തം ഇടപാടുകൾ നടത്തുന്നതിന് മാത്രമേ യുപിഐ പിൻ ഉപയോഗിക്കാവൂ. അയച്ചയാളുടെയോ സ്വീകർത്താവിന്റെയോ ഐഡന്റിറ്റി സ്ഥിരീകരിക്കുക: ഏതെങ്കിലും ഇടപാടുകൾ ആരംഭിക്കുന്നതിന് മുമ്പ്, നിങ്ങൾ പണം ട്രാൻസ്ഫർ ചെയ്യേണ്ട വ്യക്തിയുടെ ഐഡന്റിറ്റി പരിശോധിക്കുക. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവോ ബന്ധുവോ ആണെന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ ജാഗ്രത പാലിക്കുക,