‘വ്യാജനെ’ പിടികൂടാൻ സ്റ്റാർട്ടപ് സംരംഭകരുടെ സഹായം തേടി കേരള ലോട്ടറി വകുപ്പ്. കേരള സ്റ്റാർട്ടപ് മിഷനുമായി സഹകരിച്ചു ലോട്ടറി ചാലഞ്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണു വകുപ്പ്. ഒന്നല്ല, രണ്ടു വലിയ പ്രശ്നങ്ങളാണു വകുപ്പു നേരിടുന്നത്. ആദ്യത്തേതു വ്യാജ ലോട്ടറി തന്നെ. രണ്ടാമത്തേതു കൂടുതൽ എളുപ്പത്തിൽ സമ്മാന ജേതാക്കളെ തിരഞ്ഞെടുക്കുക.
വ്യാജ ലോട്ടറി തിരിച്ചറിയാനും ക്യുആർ കോഡ് സ്കാൻ ചെയ്തു ലോട്ടറിയുടെ സാധുത പെട്ടെന്നു കൃത്യമായി പരിശോധിക്കാനും കഴിയുന്ന സംവിധാനമാണു ലോട്ടറി വകുപ്പ് ആഗ്രഹിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം. ലിങ്ക്: https://startupmission.kerala.gov.in/pages/lotterychallenge