വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ മികച്ച 5 ഇൻകുബേറ്ററുകളിൽ കേരള സ്റ്റാർട്ടപ്പ് മിഷനും

ഏറ്റവും മികച്ച 5 പൊതു/സ്വകാര്യ ബിസിനസ് ഇൻകുബേറ്ററുകളിൽ ഒന്നായി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ കുറിച്ച് 2021-22-ൽ നടന്ന വേൾഡ് ബഞ്ച് മാർക്ക് സ്റ്റഡിയിൽ കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അഭിമാനകരമായ ഈ നേട്ടം കേരളം സ്വന്തമാക്കിയിരിക്കുന്നു.

വേൾഡ് ബെഞ്ച്മാർക്ക് സ്റ്റഡി 2021-2022-ന്റെ ആറാം പതിപ്പിനായി 1895 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്. അതിൽ നിന്നുമാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടത്. വെർച്വൽ ഇൻകുബേഷൻ പ്രോഗ്രാം, വിവിധ ഘട്ടങ്ങളിൽ സ്റ്റാർട്ടപ്പുകൾക്കായി നൽകുന്ന ഇൻകുബേഷൻ പിന്തുണ, സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ചിട്ടയായ ഫണ്ടിംഗ് സംവിധാനം എന്നിവയെല്ലാം അംഗീകാരം ലഭിക്കുന്നതിൽ നിർണ്ണായകമായി.

Leave a Reply

Your email address will not be published. Required fields are marked *