വേൾഡ് എക്സ്പോ 2030 സൗദി തലസ്ഥാനമായ റിയാദിൽ നടക്കും. പാരിസിൽ നടന്ന വോട്ടെടുപ്പിൽ ഇറ്റലി, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളിയാണ് എക്സ്പോ വേദി സൗദി സ്വന്തമാക്കിയത്.
ആശയം, ആസൂത്രണം എന്നിവയിൽ എല്ലാ രാജ്യങ്ങൾക്കും പങ്കെടുക്കാനുള്ള പദ്ധതികൾ തയാറാക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. 5 വർഷത്തിലൊരിക്കൽ നടത്തുന്ന എക്സ്പോ 2020ൽ ദുബായിലാണു നടന്നത്. അടുത്ത എക്സ്പോ 2025 ൽ ജപ്പാനിലെ ഒസാക്കയിൽ നടക്കും