കേന്ദ്രസർക്കാരിൽ നിന്നു (ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ്) സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യവസായ അടിസ്ഥാനത്തിൽ കടലാസ് ഉൽപാദനം നവംബർ ഒന്നിന് ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.
ആദ്യം 45 ജിഎസ്എം ന്യൂസ് പ്രിൻറ് ആണ് ഉത്പാദിപ്പിക്കുക. പ്ലാന്റുകൾ പ്രവർത്തന സ്ഥിരത കൈവരിക്കുന്നതോടെ 42 ജിഎസ്എം ന്യൂസ് പ്രിൻ്റും 52-70 ജിഎസ്എം പ്രിന്റിങ് പേപ്പറും ഉത്പാദിപ്പിക്കാൻ കഴിയും.
പുനരുദ്ധാരണ പ്രക്രിയ ആരംഭിച്ച് അഞ്ച് മാസം കൊണ്ട് ആദ്യഘട്ടം പൂർത്തിയാക്കാനും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാനും കഴിയും. 3000 കോടി രൂപ വിറ്റ് വരവുള്ള സ്ഥാപനമായി കെപിപിഎല്ലിനെ വികസിപ്പിക്കുകയാണ് സർക്കാരിൻറെ ലക്ഷ്യം. 3000 പേർക്ക് തൊഴിലും വർഷം 5 ലക്ഷം ഉൽപാദന ശേഷിയുമുള്ള സ്ഥാപനമാക്കി മാറ്റും.
ക്രമേണ നോട്ടുബുക്കുകൾക്കും പുസ്തകങ്ങൾക്കും ആവശ്യമായ ഗ്രേഡിലുള്ള പേപ്പറുകളും നിർമ്മിക്കാൻ ആകും. ഈ സാമ്പത്തിക വർഷം തന്നെ കമ്പനിയെ ലാഭകരമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.