പൈനാപ്പിളിന്റെ ഇലകളിൽ നിന്ന് ഇനി നല്ല വെജിറ്റേറിയൻ തുകലും (വീഗൻ ലെതർ). ഇതിനു വേണ്ട പൈനാപ്പിൾ ഇലകൾ കേരളത്തിൽ വാഴക്കുളത്തു നിന്നാണ് കൊണ്ടുപോകുന്നത്. ഇലകൾ വൃത്തിയായി മുറിച്ചെടുത്ത് ആവശ്യക്കാർക്ക് നൽകാനുള്ള സൗകര്യവു അവബോധവും കർഷകർക്കു നൽകിയാൽ മികച്ച വിപണിയാണ് കാത്തിരിക്കുന്നത്.
ഫിലിപ്പീൻസ്, സ്പെയിൻ എന്നിവിടങ്ങളിലാണ് പൈനാപ്പിൾ തുകലിന്റെ ഉൽപാദനം ആദ്യം ആരംഭിച്ചത്. മണിപ്പുർ, ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലും വ്യാവസായിക ഉൽപാദനം ആരംഭിച്ചു കഴിഞ്ഞു.