വിഷു, ഈസ്റ്റര്‍ ഉത്സവ സമയത്ത് യാത്രക്കാരില്‍ നിന്ന് ഇതരസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകള്‍ അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശം. കര്‍ശന നടപടി സ്വീകരിക്കുന്നതിന് എല്ലാ ആര്‍.ടി.ഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കുന്നതുള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കും.
അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒമാരുടെ വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം. ജില്ല തിരിച്ചുള്ള നമ്പറുകള്‍:
തിരുവനന്തപുരം: 91889 61001
കൊല്ലം: 91889 61002
പത്തനംതിട്ട: 91889 61003
ആലപ്പുഴ: 91889 61004
കോട്ടയം: 91889 61005
ഇടുക്കി: 91889 61006
എറണാകുളം: 91889 61007
തൃശൂര്‍: 91889 61008
പാലക്കാട്: 91889 61009
മലപ്പുറം: 91889 61010
കോഴിക്കോട്: 91889 61011
വയനാട്: 91889 61012
കണ്ണൂര്‍: 91889 61013
കാസര്‍ഗോഡ്: 91889 61014