കമ്പനികൾക്ക് വിവിധ ക്ലിയറൻസുകൾക്കായി പാൻ നമ്പർ അടിസ്ഥാന രേഖയായി മാറിയേക്കും. ദേശീയ ഏകജാലക പോർട്ടൽ വഴിയാണ് വിവിധ ക്ലിയറൻസുകൾ നേടുന്നത്. നിലവിൽ പലതരത്തിലുള്ള തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നത്. ഇവയ്ക്കു പകരം പാൻ നമ്പർ മാത്രമാക്കിയേക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അറിയിച്ചു. കേന്ദ്ര റവന്യു വകുപ്പിനെ ഇക്കാര്യവുമായി ബന്ധപ്പെട്ട് സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.