‘വിവാദ് സെ വിശ്വാസ്’ എന്ന ആദായനികുതി കുടിശിക ഒത്തുതീർപ്പു പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതികതടസ്സങ്ങൾ നീക്കി കേന്ദ്രം വിജ്ഞാപനമിറക്കി. വരുന്ന 31 വരെ പദ്ധതിയുടെ ഭാഗമാകാം. 31നകം ഡിക്ലറേഷൻ ഫയൽ ചെയ്യുന്നവർക്ക് കുറഞ്ഞ സെറ്റിൽമെന്റ് തുക അടച്ചാൽ മതിയാകും. ഇതിനു ശേഷമെങ്കിൽ ഉയർന്ന തുക നൽകണം. ഏകദേശം 35 ലക്ഷം കോടി രൂപയുടെ ടാക്സ് ഡിമാൻഡുകൾ തർക്കത്തിൽപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് കണക്ക്.