വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനായി കേരള ഫിനാൻഷ്യൽ കോർപറേഷൻ വാഗ്ദാനം ചെയ്തിരുന്ന 409 കോടി രൂപയുടെ വായ്പയിൽ 166 കോടി രൂപ കൂടി തുറമുഖ കമ്പനി (വിസിൽ)ക്കു കൈമാറി. ഇതോടെ 266 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ വായ്പയായി ലഭിച്ചു. 143 കോടി രൂപ കൂടി ഈയാഴ്ച ലഭിക്കും. പദ്ധതിക്കായി 3600 കോടി രൂപ വായ്പയെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകിയ സാഹചര്യത്തിൽ ഹഡ്കോയ്ക്കൊപ്പം നബാഡുമായിക്കൂടി വിസിൽ ചർച്ചതുടങ്ങി.