വിള ഇൻഷുറൻസ് സ്കീം പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്രം

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും.

ഇതിനുപുറമെ ക്ലെയിമുകൾ കണക്കുകൂട്ടലും തീർപ്പാക്കലും വേഗമാക്കാനും സുതാര്യമാക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ 824.77 കോടി രൂപയുടെ പദ്ധതിക്കും അംഗീകാരം നൽകിയിട്ടുണ്ട്. ഈ പദ്ധതികൾക്കു കീഴിൽ ഗവേഷണ വികസന പഠനങ്ങൾക്കും ധനസഹായം നൽകുന്നതിനും തുക വിനിയോഗിക്കും. തുടക്കത്തിൽ 9 സംസ്ഥാനങ്ങളിലാണ് ഇതു നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *