ആഗോള വിപണികളിലെ സൂചനകള്‍ നേട്ടമാക്കി രാജ്യത്തെ സൂചികകള്‍. ബാങ്ക്, ഐടി ഓഹരികളിലെ മുന്നേറ്റമാണ് വിപണിയെ ചലിപ്പിച്ചത്. സെന്‍സെക്‌സ് 654 പോയന്റ് നേട്ടത്തിൽ 59,565ലും നിഫ്റ്റി 194 പോയന്റ് ഉയര്‍ന്ന് 17,561ലുമാണ് വ്യാപാരം നടക്കുന്നത്
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എസ്ബിഐ, എച്ച്‌സിഎല്‍ ടെക്, പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ, ഗ്രാസിം, സണ്‍ ഫാര്‍മ, ബിപിസിഎല്‍ തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി പൊതുമേഖല ബാങ്ക് 3.3ശതമാനം നേട്ടത്തിലാണ്. മെറ്റല്‍ സൂചിക 1.70ശതമാനവും ഉയര്‍ന്നു. ഐടി, എഫ്എംസിജി സൂചികകളും നേട്ടത്തിലാണ്.
അദാനി ഗ്രൂപ്പ് കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി വില്‍മര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ച് ശതമാനത്തോളം ഉയര്‍ന്നു.