തുടര്‍ച്ചയായി രണ്ടാമത്തെ വ്യാപാര ദിനത്തിലും വിപണിയില്‍ മുന്നേറ്റം.
വന്‍കിട ഓഹരികളായ എച്ച്ഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ നേട്ടമാണ് സൂചികകളെ ചലിപ്പിച്ചത്. നിഫ്റ്റി വീണ്ടും 17,800 നിലവാരത്തിലെത്തി.അദാനിയില്‍ ജിക്യുജിയുടെ നിക്ഷേപത്തെ തുടര്‍ന്നുള്ള മുന്നേറ്റം രണ്ടാം ദിവസവും തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ് ഉള്‍പ്പടെയുള്ള ഓഹരികള മികച്ച നേട്ടത്തിലാണ്.
സെന്‍സെക്‌സ് 640 പോയന്റ് നേട്ടത്തില്‍ 60,449ലും നിഫ്റ്റി 188 പോയന്റ് ഉയര്‍ന്ന് 17,783ലുമാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, റിലയലന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്
നിഫ്റ്റി ഐടി, മെറ്റല്‍ ഉള്‍പ്പടെ എല്ലാ സെക്ടറല്‍ സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും
നേട്ടത്തിലാണ്.