വിപണിയില്‍ നേട്ടമില്ല. ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെയും ബാധിച്ചു

ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 56 പോയന്റ് താഴ്ന്ന് 61,238ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 18,215ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ നയപ്രഖ്യാപനം വൈകീട്ട് വരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയില്‍ പ്രതിഫലിച്ചത്.

ഇന്‍ഡസിന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ, സണ്‍ ഫാര്‍മ, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ് കോര്‍പ്, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഫാര്‍മ, മീഡിയ തുടങ്ങിയവ നേട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *