എട്ടു ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 230 പോയന്റ് ഉയര്‍ന്ന് 59,192ലും നിഫ്റ്റി 68 പോയന്റ് നഷ്ടത്തില്‍ 17,372ലുമാണ് വ്യാപാരം ആരംഭിച്ചത്..
സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ രാജ്യത്തെ വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തിയത് തുടക്കത്തില്‍ വിപണി കാര്യമായെടുത്തില്ല. തുടര്‍ച്ചയായ ദിവസങ്ങളിലെ നഷ്ടത്തില്‍ വിലയിടിഞ്ഞ മികച്ച ഓഹരികളില്‍ നിക്ഷേപക താല്‍പര്യം കൂടിയതാണ് വിപണി നേട്ടമാക്കിയത്
അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. അപ്പോളോ ഹോസ്പിറ്റല്‍സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ്, എസ്ബിഐ ലൈഫ് തുടങ്ങിയവ നഷ്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മെറ്റല്‍ രണ്ടുശതമാനത്തിലേറെ ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.