കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 211 പോയന്റ് താഴ്ന്ന് 60,535ലും നിഫ്റ്റി 51 പോയന്റ് നഷ്ടത്തില്‍ 18,049ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടി ഒരുശതമാനത്തോളം നഷ്ടത്തിലാണ്. മെറ്റല്‍, ഓട്ടോ സൂചികകളാകട്ടെ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളില്‍ നേട്ടമില്ലാതെയാണ് വ്യാപാരം നടക്കുന്നത്.