ആഗോള ബ്രാൻഡുകളുടെ വീര്യം നുരയുന്ന വിദേശ നിർമിത വിദേശ മദ്യ (ഫോറിൻ മെയ്ഡ് ഫോറിൻ ലിക്കർ ) വിപണിയിൽ മലയാളി സംരംഭകനായ കോഴിക്കോട് സ്വദേശിയായ പ്രവാസി സംരംഭകൻ കെ.വിജയരാഘവന്റെ മാഗ്പൈ ട്രേഡിങ് കമ്പനി അവതരിപ്പിച്ച 2 ബ്രാൻഡുകൾ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ വിപണിയിൽ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു; മാഗ്പൈ ഗോൾഡ് സ്കോച്ച് വിസ്കിയും ഡോർഡോൺ വിഎസ്ഒപി ഫ്രഞ്ച് ബ്രാൻഡിയും. ബ്ലെൻഡിങ് ഫ്രാൻസിലെ ഡിസ്റ്റലറിയിൽ.
ആഗോള നിലവാരമുള്ള വിദേശ നിർമിത വിദേശ മദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുകയാണു ചെയ്യുന്നത്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലും അവ ലഭ്യമാണ്. തെലങ്കാനയിലും ഉടൻ വിപണിയിലെത്തിക്കും. പ്രതിവർഷം ഒരു ലക്ഷം ബോട്ടിൽ വീതം സ്കോച്ച് വിസ്കിയും ഫ്രഞ്ച് ബ്രാൻഡിയുമാണു വിൽപന. പ്രീമിയം നിലവാരമുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യം ഉപയോഗിക്കുന്നവർ ഇപ്പോൾ വിദേശ നിർമിത വിദേശ മദ്യത്തിലേക്കു മാറുന്ന പ്രവണത വർധിക്കുകയാണ്.