ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്‌വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 ‘അസാധാരണ’ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരം. ബിസിഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിലാണ് നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടത്. കമ്പനികൾക്ക് രാജ്യാന്തര വിപുലീകരണം സാധ്യമാകുന്ന അറിയപ്പെടാത്ത നഗരങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
യുഎസ്, കാനഡ, മധ്യ – ലാറ്റിൻ അമേരിക്ക ഉൾപ്പെടുന്ന ഒരു വിഭാഗം, യൂറോപ്പ്, മധ്യപൗരസ്ത്യ ദേശം, ആഫ്രിക്ക ഉൾപ്പെടുന്ന മറ്റൊരു വിഭാഗം, ഇന്ത്യ ചൈന ഉൾപ്പെടുന്ന ഏഷ്യ – പസിഫിക് എന്നീ മേഖലകളിലെ നഗരങ്ങളെയുമാണ് തിരഞ്ഞെടുത്തത്. കൊൽക്കത്തയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റൊരു ഇന്ത്യൻ നഗരം. പത്തു ലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള നഗരങ്ങളാണ് തിരഞ്ഞെടുത്തത്.