ചെറു വാഹനങ്ങളായ ഓൾട്ടോ കെ10, മാരുതി സുസുക്കി എസ്പ്രെസോ എന്നിവയ്ക്ക് ഇലക്ട്രോണിക് സ്റ്റ്ബിലിറ്റി പ്രോഗ്രാമിന്റെ (ഇഎസ്പി) സുരക്ഷ നൽകി മാരുതി സുസുക്കി. ഇതോടെ മാരുതിയുടെ പാസഞ്ചർ കാർ നിരയിലെ എല്ലാവാഹനങ്ങൾക്കും ഇഎസ്‍പിയുടെ സുരക്ഷയുണ്ടാകും. മറ്റു വാഹനങ്ങളിൽ മാരുതി സുസുക്കി നേരത്തെ തന്നെ ഇഎസ്പി നൽകിയിരുന്നു
എബിഎസിനൊപ്പം നല്‍കുന്ന മറ്റൊരു സുരക്ഷാ സംവിധാനമാണ് ഇഎസ്പി. വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകാന്‍ ഇടയാക്കുന്ന അണ്ടര്‍ സ്റ്റിയറിങ്, ഓവര്‍ സ്റ്റിയറിങ് എന്നിവ ഇല്ലാതാക്കാനും പെട്ടെന്നുള്ള ആക്‌സിലറേഷന്‍ സമയത്ത് വീല്‍ സ്പിന്‍ ആകുന്നത് തടയാനും ഇഎസ്പിക്കു കഴിയും. ഓരോ വീലിലും പ്രത്യേകമായാണ് ഇതു ഘടിപ്പിക്കുന്നത് സ്റ്റിയറിങ്ങിന്റെ തിരിവിന് ആനുപാതികമായി വീലുകള്‍ തിരിയാതെ വരുമ്പോഴും വാഹനത്തിന്റെ സ്‌റ്റെബിലിറ്റി നഷ്ടപ്പെടാന്‍ തുടങ്ങുകയോ ചെയ്യുമ്പോഴുമാണ് ഇഎസ്പി പ്രവര്‍ത്തിക്കുക. ഈ സമയം ഓട്ടമാറ്റിക് ആയി എന്‍ജിന്‍ ടോര്‍ക്ക് കുറച്ചോ ആവശ്യമെങ്കില്‍ ഓരോ വീലിലേക്കും പ്രത്യേകം ബ്രേക്ക് ഫോഴ്‌സ് നല്‍കിയോ ആണ് ഇഎസ്പി വാഹനത്തെ നിയന്ത്രിക്കുന്നത്.