വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്.

വാഹനങ്ങളിൽ എയർ ബാഗിന്റെ ആവശ്യകത വർധിച്ചതോടെ എയർബാഗ് ഉൽപാദന മേഖല വൻ കുതിപ്പിലേക്ക്. 5 വർഷത്തിനുള്ളിൽ 7000 കോടി രൂപയുടെ വ്യവസായമായി ഇത് മാറുമെന്ന് റേറ്റിങ് ഏജൻസിയായ ഐസിആർഎ. നിലവിൽ 2500 കോടിയുടെ ഉൽപാദനമാണ് ഈ രംഗത്തുള്ളത്. വാഹനങ്ങളിൽ എയർ ബാഗിന്റെ എണ്ണം വർധിപ്പിക്കുകയും ഇവ നിർബന്ധമാക്കുകയും ചെയ്തതോടെയാണ് ഈ രംഗത്ത് ഉണർവ് പ്രകടമായത്.

നിലവിൽ ശരാശരി 3 എയർ ബാഗാണ് കാറുകളിലുള്ളത്. അടുത്ത വർഷം ഒക്ടോബറോടെ ഇത് 6 ആക്കി ഉയർത്താനാണ് സാധ്യതയെന്ന് ഐസിആർഎ പറയുന്നു. എയർബാഗ് ഉൽപാദനം കൂട്ടാൻ നിർമാതാക്കൾ നടപടി സ്വീകരിച്ചു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *